പാക്കിസ്ഥാൻ വ്യോമസേന റാഡ് II ക്രൂസ് മിസൈൽ പരീക്ഷിച്ചു. 600 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്കാണ് വിമാനത്തിൽ നിന്ന് മിസൈൽ തൊടുത്തത്.
വ്യോമസേനയുടെ മിറാഷ് 3 ജെറ്റിൽ നിന്നാണ് റാഡ് II വിക്ഷേപിച്ചതെന്ന് സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. ഏജൻസി പുറത്തുവിട്ട ഫൂട്ടേജുകളിൽ ക്രൂസ് മിസൈൽ വിമാനത്തിൽ നിന്ന് വേർപെടുത്തുന്നതും എൻജിൻ പ്രവർത്തിക്കുന്നതും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് താഴ്ന്ന് പറക്കുന്നതും കാണാം.
പരീക്ഷണത്തിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വെളിപ്പെടുത്താത്ത സ്ഥലത്താണ് പരീക്ഷണം നടന്നത്. ഇന്ത്യക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് പാക്കിസ്ഥാന്റെ പുതിയ ക്രൂസ് മിസൈൽ പരീക്ഷണം.
Post Your Comments