
ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2005 ആയി.വൈറസിന്റ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. 73,428 പേരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, 80 ശതമാനത്തോളം പേരിലും തീവ്രത കുറഞ്ഞ രീതിയിലാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് വുഹാനിലെ ആശുപത്രി ഡയറക്ടര്‍ ലിയു ഷിമിംഗും മരണപ്പെട്ടിരുന്നു. കൊറോണയുടെ പ്രഭവ കേന്ദമായ വുഹാനില്‍ രോഗികളെ കണ്ടെത്താന്യി അധികൃതര്‍ വീടുകളില്‍ പരിശോധന ആരംഭിച്ചു. വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താത്കാലിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്കു വിധേയരാക്കും. ആരോഗ്യ പ്രവര്‍ത്തകരിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്. വൈറസ് കൂടുതലായി പടര്‍ന്ന വുഹാന്‍ പ്രവിശ്യയില്‍ 2.9 ശതമാനമാണ് മരണനിരക്ക്, ചൈനയുടെ മറ്റുഭാഗങ്ങളില്‍ 0.4 ശതമാനവും.
Post Your Comments