KeralaLatest NewsNews

കൊല്ലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു; രണ്ടു തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

കൊല്ലം: സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു വീണു . തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കൊല്ലം കല്ലുപാലത്താണ് സംഭവം. പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇതിന്റെ ഭാഗമായി തോടിന്റെ ഇടതുഭാഗത്തായി കല്‍തൂണ്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സംഭവം.

read also : പാലാരിവട്ടം മേല്‍പ്പാലം തകരാനിടയാക്കിയത് വിചിത്ര കാരണം : ആ കാരണങ്ങള്‍ നിരത്തി അറസ്റ്റിലായ ടി.ഒ. സൂരജ്

സമീപത്തുളള മണ്‍കൂന ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. വലിയ ഉറപ്പില്ലാത്ത മണ്‍കൂന ഇടിഞ്ഞുവീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button