Latest NewsCricketNewsSports

വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആദ്യമായി ഉത്തരം നല്‍കി കൊഹ്ലി ; സമയമായി തുടങ്ങിയിരിക്കുന്നു

വെല്ലിങ്ടണ്‍: 31കാരനായ കോഹ്ലി വിരമിക്കുന്നതിനെ കുറിച്ച് ആരാധകര്‍ പോലും ചിന്തിച്ചുകാണില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍ത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യമായി വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ്. മൂന്ന് വര്‍ഷം കൂടി സജീവമായി ക്രിക്കറ്റില്‍ തുടരുമെന്നാണ് കോലി പറയുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദിന- ട്വന്റി20 ലോകകപ്പുകള്‍ നേടുകയാണ് ലക്ഷ്യം. അതിന് ശേഷം ക്രിക്കറ്റിന്റെ ഏതെങ്കിലു ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ചിന്തിക്കുമെന്നും എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഈ തീരുമാനത്തില്‍ മാറ്റങ്ങളുമുണ്ടായേക്കാമെന്നും താരങ്ങളുടെ ജോലിഭാരം ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കല്‍കൂടി ചര്‍ച്ച ചെയ്യണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഒരു വര്‍ഷത്തില്‍ 300 ദിവസവും കളിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മടുപ്പും ജോലിഭാരവും ബാധിക്കുന്നുണ്ട്. ടീമിനെ നയിക്കുകയെന്നത് അത്ര ലഘുവായ കാര്യമല്ല. പരിശീലനത്തിലെ കാഠിന്യവും വലുതാണ്. 34- 35 വയസ് ആകുമ്പോള്‍ ഇതുപോലെ കളിക്കാന്‍ കഴിയുമോ എന്നുള്ള കാര്യം സംശയമാണ്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കൊഹ്ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button