ഐ എസ് എല്ലില്‍ ഇനി മുതല്‍ രണ്ട് കിരീടങ്ങള്‍. ഐ എസ് എല്‍ ഫൈനലിലെ വിജയികള്‍ക്ക് കിട്ടുന്ന കിരീടം കൂടാതെ ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്നവര്‍ക്കും ഇനി കിരീടം ലഭിക്കും. ലീഗ് ഘട്ടത്തില്‍ ആദ്യമെത്തുന്നവര്‍ക്ക് ഐ എസ് എല്‍ ഷീല്‍ഡ് ആണ് ലഭിക്കുക. അതോടൊപ്പം 50 ലക്ഷം രൂപ സമ്മാന തുകയും ലീഗ് ജേതാക്കള്‍ക്ക് ലഭിക്കും. ഐ എസ് എല്‍ തന്നെ ഔദ്യോഗികമായി ഈ വിവരങ്ങള്‍ പുറത്തു വിട്ടു. ഈ സീസണില്‍ തന്നെ ഈ കിരീടം നല്‍കി തുടങ്ങും.
നേരത്തെ ഐ എസ് എല്ലില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത കിട്ടും എന്ന് എ ഐ എഫ് എഫ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പുതിയ കിരീടവും സമ്മാന തുകയും. ഇതോടെ ലീഗിലെ ഫൈനല്‍ വിജയിക്കുന്നവരേക്കാള്‍ പ്രാധാന്യം ലീഗ് ജയിക്കുന്നവര്‍ക്ക് ആകും. ഈ സീസണില്‍ ഗോവയോ എ ടി കെയോ ആകും ലീഗില്‍ ഒന്നാമത് എത്തുക. ഒന്നാമത് എത്തുന്നവര്‍ക്ക് അവരുടെ പ്ലേ ഓഫ് ഘട്ടത്തില്‍ ഹോം മത്സരത്തിനു മുമ്പായി ഷീല്‍ഡ് സമ്മാനിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് രാജ്യത്തെ പ്രീമിയര്‍ ലീഗ് എന്ന നിലയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് അംഗീകാരം ലഭിച്ചതോടെ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്.
Post Your Comments