ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ജംഷെഡ്പൂരിനെ ഗോൾ മഴയിൽ മുക്കി, അനായാസ ജയം നേടി ഗോവ. ജംഷെഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് തോൽപ്പിച്ചത്. ഫെറാൻ, ഹ്യൂഗോ ബൊമോസ് ഇരട്ട ഗോൾ, ജാക്കി ചന്ദ്, മൗർത്താട ഫാൾ എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയ ഗോളുകൾ പിറന്നത്. ഒരു സീസണിൽ ഏറ്റവും ഗോൾ അടിക്കുന്ന ടീം എന്ന സ്വന്തം റെക്കോർഡ് ഈ മത്സരത്തോടെ തിരുത്തി.
The Gaurs make history by becoming the first-ever #HeroISL club to qualify for @TheAFCCL ?#JFCFCG #LetsFootball #FCGoaInAsia #HeroISLLeagueWinners pic.twitter.com/xjVz0rdjAn
— Indian Super League (@IndSuperLeague) February 19, 2020
18മത്സരങ്ങളിൽ 39പോയിന്റ് നേടി ഗോവ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കകൊണ്ട് തന്നെ പ്ലേ ഓഫിലെത്തിയ ആദ്യ ടീമായി മാറി. 18മത്സരങ്ങളിൽ 18പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ജംഷെഡ്പൂർ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയെത്തിയെങ്കിലും ഫലം കണ്ടില്ല. നിരാശയോടെ ഈ സീസണിൽ നിന്നും പുറത്തേക്ക് പോയി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ എടികെയെ വീഴ്ത്തി തകർപ്പൻ ജയം മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി സ്വന്തമാക്കിയിരുന്നു. ഏഴാം മിനിറ്റിൽ റാഫേൽ, 39ആം മിനിറ്റിൽ ആന്ദ്രേ ഷെമ്ബ്റി, ഇഞ്ചുറി ടൈമിൽ(90+4) നെരിജസ് വാൾസ്‌കിസ് എന്നിവരാണ് ഗോളുകൾ വലയിലെത്തിച്ചത്. എടികെയ്ക്കായി 40ആം മിനിറ്റിൽ റോയ് കൃഷ്ണ ആശ്വാസ ഗോൾ നേടിയത്. ഈ മത്സരത്തിലെ വിജയത്തോടെ 16മത്സരങ്ങളിൽ 25പോയിന്റുമായി ഒഡീഷയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറിയ ചെന്നൈയിൻ എഫ് സിയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ വർദ്ധിച്ചു. ഇനിയുള്ള മത്സരങ്ങളിൽ ജയികാനായാൽ ചെന്നൈയ്ക്ക് മുംബൈ പിന്തള്ളി നാലാം സ്ഥാനം നേടാനാകും. ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ എടികെ തോൽവിയോടെ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു.17മത്സരങ്ങളിൽ 33പോയിന്റാണ് സമ്പാദ്യം. 29പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്ത് തുടരുന്നു.
Post Your Comments