Latest NewsNews

ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡിസലും ഏപ്രില്‍ ഒന്ന് മുതൽ ഇന്ത്യയിൽ ലഭ്യമാകും

ന്യൂ ഡൽഹി : ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡിസലും ഏപ്രില്‍ ഒന്ന് മുതൽ ഇന്ത്യയിൽ ലഭ്യമാകും. വാഹനങ്ങള്‍ പുറത്ത് വിടുന്ന മലിനീകരണ ഘടങ്ങളുടെ അളവ് നിയന്ത്രിക്കുന്ന പുതിയ മാനദണ്ഡമായ ഭാരത് സ്റ്റേജ് 6 അഥവാ ബിഎസ് 6ലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനം തന്നെയാണ് ബി എസ് നിലവാരവും. അതിനാൽ യൂറോ നാല് നിലവാരത്തില്‍ നിന്ന് യൂറോ ആറ് നിലവാരത്തിലേക്കാണ് മാറുന്നത്.

Also read : ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്, അല്ലെങ്കിലും അവരുടെയൊക്കെ തനിസ്വരൂപം വെളിവാക്കും ; യോഗി ആദിത്യനാഥ്

വെറും മൂന്ന് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2017ൽ ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയെങ്കിൽ ഇപ്പോള്‍ നാലില്‍ നിന്ന് അഞ്ചിലേക്കല്ല, മറിച്ച് ബിഎസ് ആറിലേക്കാണ് ചുവടെ മാറിയിരിക്കുന്നത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനെ തുടർന്നാണ് തീരുമാനം. നേരത്തത്തെ തീരുമാനപ്രകാരം ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ബിഎസ് 5 ഒഴിവാക്കി ബി എസ് 6ലേക്ക് മാറാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button