Latest NewsKeralaNews

കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതിന് പുതിയ നിബന്ധനകളുമായി ഹൈക്കോടതി

കൊച്ചി : കള്ളുഷാപ്പുകള്‍ ജനവാസ മേഖലയില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. നാട്ടുകാർക്ക് അസൗകര്യമുണ്ടാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു .

ജനവാസ മേഖലകളില്‍ ഇനിമുതല്‍ നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ല. നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിന് മുന്‍പ് കര്‍ശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിര്‍ദേശിച്ചു.

വൈക്കം ഇരുമ്ബൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എ.മുഹമ്മദ് മുസ്താക്കിന്റേതാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button