
കൊച്ചി: കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കരുണ സംഗീതനിശ നടത്തി തട്ടിപ്പ് നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്താനൊരുങ്ങി ബിജെപി. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹൈക്കോടതി ജങ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. എഎന്‍ രാധാകൃഷ്ണന്‍, വിഎന്‍ വിജയന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. അതേസമയം സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കരുണ സംഗീത നിശയുടെ ഭാരവാഹികളെ ചോദ്യം ചെയ്‌തിരുന്നു.
ഇതിനിടെ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ആഷിഖ് അബുവും ബിജിബാലും രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ വിശദീകരണവുമായി രംഗത്തെത്തിയത്. വില്‍പ്പന ചെയ്തത് 908 ടിക്കറ്റുകള്‍ മാത്രമാണെന്നും പരിപാടി നടത്തിയതില്‍ നിന്നും 6,02,193 രൂപ മാത്രമാണ് ലഭിച്ചതെന്നും ഇരുവരും വ്യക്തമാക്കി.
Post Your Comments