Latest NewsInternational

കൊറോണ ബാധയേറ്റ് ചികിത്സയിലായിരുന്ന വുഹാന്‍ ആശുപത്രി ഡയറക്ടര്‍ മരിച്ചു

വുഹാന്‍: കൊറോണ ബാധയില്‍ പ്രതിസന്ധിയിലായിരിക്കുന്ന വുഹാനിലെ ആശുപത്രി മേധാവിക്കും മരണം. കൊറോണ ബാധയേറ്റ് ചികിത്സയിലായിരിക്കേയാണ് ലിയൂ ഷിമിംഗാണ് മരണമടഞ്ഞത്. എല്ലാ പ്രതിരോധ സംവിധാനങ്ങളും പരീക്ഷിച്ചിട്ടും ലിയൂവിനെ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്.ചൈനയില്‍ നിന്നും റഷ്യയുടെ ദൃശ്യമാദ്ധ്യമവിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ചൈനയുടെ ദേശീയ മാദ്ധ്യമങ്ങളിലൂടെ ആരും മരണവാര്‍ത്തയെപ്പറ്റി പ്രതികരിച്ചിട്ടില്ലെന്നാണ് റഷ്യന്‍ മാദ്ധ്യമം അറിയിച്ചത്. നിലവില്‍ 1800 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യരക്ഷാ രംഗത്തുള്ള ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക അക്രമം ; അക്രമങ്ങൾ കൂടിയത് ജഗന്റെ സർക്കാർ അധികാരമേറ്റതിന് ശേഷം, ആക്രമിക്കപ്പെട്ട ദേവാലയങ്ങളുടെ കണക്ക് ഇങ്ങനെ

ലിയുവിന്റെ മരണം ചൈനയുടെ ഹുബെ ഹെല്‍ത്ത് കമ്മീഷനാണ് സമൂഹമാദ്ധ്യമത്തിലൂടെ ആദ്യം സ്ഥിരീകരിച്ചത്. വൈറസിനോട് ലിയൂ ശക്തമായി പ്രതികരിക്കുന്നുവെന്നാണ് കമ്മീഷന്‍ ആദ്യം പ്രതികരിച്ചത്. തുടര്‍ന്നാണ് മരണവാര്‍ത്തയും പ്രചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button