Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

കോറോണ വൈറസ് യാദൃച്ഛിക സംഭവമല്ലെന്നും മുന്‍പേ പ്രവചിക്കപ്പെട്ടതാണെന്നുമുള്ള കണ്ടെത്തല്‍ കോളിളക്കം സൃഷ്ടിക്കുന്നു …കോറോണ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തെക്കുറിച്ചും മാരകമായ രോഗത്തെക്കുറിച്ചും 39 വര്‍ഷം മുമ്പു തന്നെ പരാമര്‍ശിച്ചിരുന്നുവെന്ന് കണ്ടെത്തല്‍

ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട കോറോണ എന്ന മാരക വൈറസ് മരണത്തിന്റെ വിത്തുപാകി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. മരണം 2000 ത്തിനടുത്തെത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ചൈനയ്ക്കു പുറമെ ലോകം മുഴുവനും ഈ വൈറസ് വ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ കൊറോണ വൈറസിനെ കുറിച്ച് വളരെ അതിശയോക്തിയും ഞെട്ടിക്കുന്നതുമായ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോറോണ വൈറസ് യാദൃച്ഛിക സംഭവമല്ലെന്നും മുന്‍പേ പ്രവചിക്കപ്പെട്ടതാണെന്നുമുള്ള കണ്ടെത്തലാണ് ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്നത്.

READ ALSO : സകല മനുഷ്യര്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യത; നാല് ലക്ഷം പേര്‍ വരെ മരിക്കാം… കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

കോറോണ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തെക്കുറിച്ചും മാരകമായ രോഗത്തെക്കുറിച്ചും 39 വര്‍ഷം മുമ്പു തന്നെ ഒരു പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാഹിത്യലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. 1981 ല്‍ സസ്‌പെന്‍സ് ത്രില്ലറുകളുടെ രചയിതാവ് അമേരിക്കക്കാരനായ ഡീന്‍ കൂന്ത്‌സ് തന്റെ പുസ്തകത്തില്‍ കോറോണയ്ക്കു സമാനമായ വൈറസിനെക്കുറിച്ച് അസാധാരണമായ ദീര്‍ഘദൃഷ്ടിയോടെയാണ് പ്രവചിച്ചത്. ‘ദ് ഐസ് ഓഫ് ഡാര്‍ക്‌നെസ്സ്’ എന്നാണ് പുസ്തകത്തിന്റെ പേര്. എണ്‍പതുകളില്‍ ലോകം ആകാംക്ഷയോടെയും ഉത്കണ്ഠയോടെയും വായിച്ചു തീര്‍ത്ത പുസ്തകമാണ് ഇരുട്ടിന്റെ കണ്ണുകള്‍. അന്നൊന്നും ആരും ശ്രദ്ധിക്കാതിരുന്ന ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയതും ലോകമാകെ ചര്‍ച്ച ചെയ്യുന്നതും.

ആയിരങ്ങളുടെ ജീവനെടുക്കുന്ന ഒരു ജൈവായുധത്തെക്കുറിച്ച് പുസ്തകത്തില്‍ ഡീന്‍ പറയുന്നുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു ലാബിലാണ് വൈറസ് പിറവിയെടുത്തതെന്നും ഡീന്‍ എഴുതുന്നു. ഇപ്പോഴത്തെ കോറോണ വൈറസ് മൃഗങ്ങളില്‍ നിന്നല്ല പടരുന്നെതെന്നും ചൈനയില്‍ ഒരു ലാബില്‍ നിന്നാണ് പിറവിയെടുത്തതെന്നുമുള്ള അഭ്യൂഹം പ്രചരിക്കുന്നതിനിടെ ത്തന്നെയാണ് ഡീനിന്റെ പുസ്തകവും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ കൊറോണ വൈറസിന്റെ പിറവിക്കു പിന്നില്‍ ജൈവായുധമാ ണെന്ന വാദം വിദഗ്ധര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ വൈറസ് കണ്ടുപിടിച്ചതും പ്രചരിപ്പിച്ചതും. ജൈവായുധമായി ഇത് ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു വിജയിച്ചാല്‍ ലോകം തന്നെ അവസാനിപ്പി ക്കാനുമാകും. വൈറസ് ബാധിച്ചാല്‍ രോഗികളുടെ തലച്ചോറിനെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗത്തിനു മറുമരുന്ന് കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം പരാജയപ്പെടുന്നുവെങ്കിലും നോവലിനെ നായകന്‍ രോഗത്തെ അതിജീവിച്ച് അമ്മയുടെ അടത്ത് മടങ്ങിയെത്തുകയാണ്.

രോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കു പുറമെ നഗരത്തിലെ ഒരു ലാബിനെക്കുറിച്ചും നോവലില്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ വുഹാന്‍ നഗരത്തില്‍നിന്ന് 32 കിലോമീറ്റര്‍ മാത്രം അകലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പിന്നീട് സ്ഥാപിതമായി. മാരക രോഗങ്ങളെക്കുറിച്ച് അതീവ രഹസ്യമായ പഠനങ്ങള്‍ നടത്തുന്ന ലാബാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button