Latest NewsKeralaIndiaEntertainment

ബിഗ്‌ബോസിൽ രജിത് കുമാർ സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ സീസണിലെ വിജയി തരികിട സാബു ,ലൈവ് വീഡിയോക്കെതിരെ രജിത് ഫാൻസ്‌

കഴിഞ്ഞ സീസണിലെ വിജയിയായ സാബുമോൻ അബ്ദുസ്സമദിന്റെ ഒരു ലൈവ് വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ബിഗ്‌ബോസ് ഹൌസ് ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. ഷോയുടെ കേന്ദ്ര ബിന്ദു തന്നെ ഡോക്ടർ രജിത് കുമാറാണ്.നിരവധി ആരാധകരാണ് രജിത് കുമാറിനുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരെ ഷോയ്ക്കുള്ളിലെ മത്സരാർത്ഥികൾ തിരിയുമ്പോൾ അതിന്റെ പ്രതിഫലനവും ഫാൻ ഗ്രൂപ്പുകളിൽ കാണാറുണ്ട്. കഴിഞ്ഞ സീസണിലെ വിജയിയായ സാബുമോൻ അബ്ദുസ്സമദിന്റെ ഒരു ലൈവ് വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ലൈവിൽ ഡോക്ടർ രജിത് കുമാർ പ്രചരിപ്പിച്ചതെല്ലാം കടുത്ത സ്ത്രീവിരുദ്ധമായ കാര്യങ്ങളാണെന്നും അങ്ങനെയുള്ളവരെ സപ്പോർട് ചെയ്യരുതെന്നുമാണ് സാബുവിന്റെ ആവശ്യം. എന്നാൽ ലൈവിന് താഴെ നിരവധി പേരാണ് സാബുവിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ സാബു ജയിക്കില്ലായിരുന്നു എന്നാണ് രജിത് ആരാധകരുടെ പക്ഷം. ലൈവ് വീഡിയോകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button