ന്യൂഡല്‍ഹി: ശബരിമലക്കേസില്‍ ഇന്നു വാദം നടക്കില്ല. വിശാല ബെഞ്ചിലെ ഒരു ജഡ്‌ജിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് വാദം മാറ്റിവച്ചതെന്നു സുപ്രീംകോടതി രജിസ്‌ട്രാര്‍ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ഇന്നലെ ഉച്ചയോടെയാണു വിശാല ബെഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഇതിനിടെ ജസ്‌റ്റിസ് ആര്‍. ഭാനുമതിക്കു ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതോടെ വാദം നിര്‍ത്തിവച്ചു. പത്തു മിനിറ്റ് നേരത്തേക്കാണ് കോടതി പിരിഞ്ഞതെങ്കിലും പിന്നീട് കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
എന്നാല്‍, ആരോഗ്യ കാരണത്താല്‍ ജസ്‌റ്റിസിന് ഇന്നും എത്താന്‍ കഴിയാത്തതിനാല്‍ ഇന്നത്തെ വാദം മാറ്റിവയ്‌ക്കുകയാണെന്നു രജിസ്‌ട്രാര്‍ അറിയിച്ചു. അതേസമയം ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഇത്തരത്തില്‍ സമാനമായ പല ആചാരങ്ങളും ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത ആചാരങ്ങളാണ് ഓരോ ക്ഷേത്രത്തിലും നിലനിൽക്കുന്നത്.
ഡ്രയറെന്ന വ്യാജേന പാകിസ്‌താനു ചൈനയില്‍നിന്ന് മിസൈല്‍ ലോഞ്ചര്‍; കപ്പല്‍ ഗുജറാത്തില്‍ പിടിച്ചിട്ടു
കേരളത്തിലെ ആറ്റുകാല്‍, ചക്കുളത്തുകാവ് ക്ഷേത്രം, രാജസ്ഥാനിലെ ബ്രഹ്മ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ സമാനമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിക്കുമെന്നാണ് ഉന്നത നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഹിന്ദു മതത്തില്‍ മാത്രമല്ല, ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും വിവിധ വിഭാഗങ്ങളുണ്ട്.ഇവരുടെ ആചാരങ്ങള്‍ വ്യത്യസ്തമാണെന്നും കേന്ദ്രം കോടതിയെ അറിയിക്കും.
ആറ്റുകാലിലും മറ്റും പ്രത്യേക ദിവസ ക്ഷേത്രത്തില്‍ പുരുഷന്മാരെ പ്രവേശിപ്പിക്കില്ല. അത് ലിംഗവിവേചനമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണ്. അത്തരം ആചാരങ്ങളെ ഒരു ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കുക.
Post Your Comments