CricketLatest NewsNewsSports

പരിക്ക് മാറി രോഹിത് ഐപിഎല്ലില്‍ കളിക്കുമോ ; സൂചനകള്‍ ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പരിക്ക് മൂലം ഈ പരമ്പര രോഹിതിന് നഷ്ടമായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജിമ്മില്‍ പരിശീലിക്കുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പരിക്കില്‍ നിന്ന് അദ്ദേഹം മോചിതനായെന്ന് സൂചനകള്‍ലഭിച്ചത്.

നേരത്തെ ന്യൂസിലന്‍ഡില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിതിന്റെ തുട മസിലിനായിരുന്നു പരിക്കേറ്റത്. പിന്നീട് ഇതിനു പിന്നാലെ നടന്ന ഏകദിന പരമ്പര നഷ്ടമായ രോഹിതിന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കളിക്കാനാവില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ താരം തിരിച്ചുവരവ് നടത്തും.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. മാര്‍ച്ച് 12 ന് ധര്‍മ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം. മാര്‍ച്ച് അവസാനം ആരംഭിക്കുന്ന ഇന്ത്യന്‍പ്രീമിയര്‍ ലീഗിന് മുന്നോടിയായി രോഹിത് പരിക്കില്‍ നിന്ന് തിരിച്ചെത്തുന്നത് മുംബൈ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button