ന്യൂഡല്‍ഹി•ഝാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) യില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് എം.എല്‍.എമാരായ പ്രദീപ് യാദവും, ബന്ദു ടിര്‍ക്കിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം തേടി നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ ജെവിഎം എംഎൽഎ പ്രദീപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പാർട്ടി നേതാവ് ബന്ദു ടിർക്കിക്കും സമാനമായ നോട്ടീസ് പാർട്ടി നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തെയും പാർട്ടിയിൽ നിന്നും പുറത്താക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എംഎൽഎ പ്രദീപ് യാദവിനെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി അഭയ് സിംഗ് പറഞ്ഞു.
പ്രദീപ് യാദവ് പാർട്ടിയുടെ നിലപാടിനെതിരെ നിരവധി തവണ രംഗത്തുവന്നിരുന്നു. സോണിയ ഗാന്ധിയുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി-ജെവിഎം-പി സെക്രട്ടറിയും വക്താവുമായ തൗഹീദ് ആലം ഇന്നലെ പറഞ്ഞു.
അതേസമയം, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ഝാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) ഭാരതീയ ജനതാ പാർട്ടിയുമായി ലയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയില്‍ വച്ചാണ് ജെ.വി.എം-പി ബി.ജെ.പിയില്‍ ലയിച്ചത്.
Post Your Comments