കോഴിക്കോട്: മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം നല്‍കി ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍വ്വകലാശാല. രാജസ്ഥാനിലെ ശ്രീജഗദിഷ്പ്രസാദ് ജെ.ടി. സര്‍വകലാശാലയാണ് ഡിലിറ്റ് നല്‍കി ആദരിക്കുന്നത്. 28ന് ജുന്‍ജുനു സര്‍വകലാശാല ആസ്ഥാനത്ത് ബിരുദദാനച്ചടങ്ങ് നടക്കും.
ക്രിമിനല്‍ അഭിഭാഷകനായ മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഇംഗ്ലിഷിലും മലയാളത്തിലുമായി 107 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. എഴുത്തുകാരന്‍, അഭിഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments