ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2048 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 70548 ആയതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് ബാധ തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അടിയന്തരഘടത്തില്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്നും മൂന്നു ദിവസം കൂടുമ്പോള്‍ ഓരോ വീട്ടില്‍നിന്ന് ഓരോരുത്തര്‍ക്ക് അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളിലേക്ക് 30000 പേരുടെ വൈദ്യസംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. 11000 തീവ്രപരിചരണ വിദഗ്ധരെ രോഗികളില്‍ ബഹുഭൂരിപക്ഷവുമുള്ള വുഹാന്‍ നഗരത്തിലേക്ക് അയച്ചിരുന്നു.
മാത്രവുമല്ല ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. ഡബ്ല്യുഎച്ച്ഒയുടെ 12 അംഗ സംഘം ആദ്യം തലസ്ഥാനമായ ബീജിങ്, ഗുവാങ്ദോങ്, സി ചുവാന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. അമേരിക്കയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ചൈനക്കായി ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ ഉടന്‍ അയയ്ക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്റി കഴിഞ്ഞ ദിവസം അറിയിച്ചു.
Post Your Comments