Latest NewsKeralaNews

അവസാനം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ സമ്മതം മൂളിയതോടെ കേരള സര്‍ക്കാറിന് ആശ്വാസം : നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടതോടെ വാര്‍ഡ് വിഭജനം യാഥാര്‍ത്ഥ്യമായി .

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ച തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഒപ്പിടാതെ മടക്കിയ ഗവര്‍ണര്‍ വാര്‍ഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടു. ഇതോടെ സര്‍ക്കാരിന്റെ ആശങ്ക മാറി.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ 31 വോട്ടിനെതിരെ 73 വോട്ടുകള്‍ക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ല് പാസായത്. ബില്ല് കേന്ദ്ര നിയമത്തിന് എതിരല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെസി മൊയ്തീന്‍ പറഞ്ഞിരുന്നു. വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ല് വരുമ്പോള്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിക്കുമോ എന്ന ആശങ്ക സര്‍ക്കാരിന് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button