Latest NewsNewsIndia

ഭീകരര്‍ക്ക് പാകിസ്താനില്‍ ഇപ്പോള്‍ സുരക്ഷിതതാവളമില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഭീകരര്‍ക്ക് പാകിസ്താനില്‍ ഇപ്പോള്‍ സുരക്ഷിതതാവളമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കിയതിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റ പ്രസിതാവന. മുമ്പ് എന്തൊക്കെ ആയിരുന്നാലും ഇപ്പോള്‍ അതെല്ലാം മാറിയെന്നും അഫ്ഗാനില്‍ സമാധാനം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

”പാകിസ്താനില്‍ ഇപ്പോള്‍ ഭീകരര്‍ക്ക് സുരക്ഷിതതാവളമില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.” -യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ സാക്ഷിനിര്‍ത്തി ഇമ്രാന്‍ പറഞ്ഞു. ”മുമ്പ് എന്തൊക്കെയായിരുന്നാലും ഇപ്പോള്‍ എല്ലാം മാറി. അഫ്ഗാനില്‍ സമാധാനം മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്” -ഇമ്രാന്‍ പറഞ്ഞു. അഭയാര്‍ഥി ക്യാമ്പുകളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നില്ലെന്ന് പൂര്‍ണ ഉറപ്പുനല്‍കിയില്ലെങ്കിലും അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ തടയാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇമ്രാന്‍ അറിയിച്ചു. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്റെ നടപടികളെ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അഭിനന്ദിച്ചു.

ഭീകരപ്രവര്‍ത്തനത്തിന് പണമെത്തുന്നത് തടയാന്‍ ആഗോളതലത്തില്‍ പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.) പാകിസ്താനെ ഗ്രേ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചിതസമയത്തിനകം എഫ്.എ.ടി.എഫ്. നിര്‍ദേശിച്ച നടപടികളെടുത്തില്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാരിസില്‍ സംഘടന നിര്‍ണായകയോഗം ചേരാനിരിക്കേ തങ്ങള്‍ ഭീകരതയ്‌ക്കെതിരേ ശക്തമായ നടപടികളെടുത്തെന്ന് അറിയിക്കുക കൂടിയാണ് ഇമ്രാന്‍ഖാന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button