Latest NewsCricketNewsSports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ട്രമ്പ് കാര്‍ഡ് ഈ താരമാണ് : ഹര്‍ഷ ഭോഗ്ലെ

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ട്രമ്പ് കാര്‍ഡാവാന്‍ ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന് കഴിയുമെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ദേശീയ ടീമിനൊപ്പം തിളങ്ങുന്നത് പോലെ ഐപിഎല്ലില്‍ തിളങ്ങാന്‍ ഇത് വരെ മോര്‍ഗന് കഴിഞ്ഞിട്ടില്ല, എന്നാല്‍ ഇത്തവണ കൊല്‍ക്കത്തയ്‌ക്കൊപ്പം ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ മോര്‍ഗന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അത്ഭുതപ്പെടുമെന്നും ഭോഗ്ലെ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ മോര്‍ഗന്‍ പുറത്തെടുത്ത മിന്നും പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ഷ ഭോഗ്ലെ ഇങ്ങനെ അഭിപ്രായപ്പെടുന്നത്.

അതേ സമയം 7 സീസണുകളില്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് ഓയിന്‍ മോര്‍ഗന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഐപിഎല്‍ ടീമുകളിലാണ് മോര്‍ഗന്‍ ജേഴ്‌സിയണിഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച 52 മത്സരങ്ങളില്‍ നിന്ന് 854 റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഇതേ വരെ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മോര്‍ഗന്‍ ഇക്കുറി തകര്‍ക്കുമെന്ന വിശ്വാസത്തിലാണ് കൊല്‍ക്കത്ത ആരാധകര്‍. കഴിഞ്ഞ വര്‍ഷാവസാനം നടന്ന ഐപിഎല്‍ താരലേലത്തില്‍ 5.25 കോടി രൂപ മുടക്കിയാണ് മോര്‍ഗനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button