ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി നേടിയ ഫിന്‍ലന്‍ഡില്‍ നിന്നും മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തുകയാണ്. അമ്മമാരെ കൂടാതെ ഇനി മുതല്‍ അച്ഛന്മാര്‍ക്കും പ്രസവാവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരുകയാണ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍. ഇതോടെ അച്ഛനും പ്രസവാവധി നല്‍കുന്ന ആദ്യ രാജ്യമായി മാറും ഫിന്‍ലന്‍ഡ്.
അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കില്‍ ഏഴുമാസം അമ്മയും അച്ഛനും എന്ന രീതിയില്‍ അവധി ലഭിക്കും. ഫലത്തില്‍ കുഞ്ഞിന് ഒരു വയസാകുന്നതുവരെ മാതാപിതാക്കളുടെ കരുതല്‍ ലഭിക്കും. സെപ്റ്റംബറോടെ നിയമം നിലവില്‍ വരും. വന്‍ സ്വീകാര്യതയാണ് ബില്ലിന് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്.
Post Your Comments