മലപ്പുറം: നാലര വയസുള്ള കുട്ടി നേരത്തെ വിളിക്കണം എന്നു പറഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ് പിന്നെ ഉണര്‍ന്നില്ല… ഇന്നത്തെ മരണവും കുട്ടി കളിച്ചുകൊണ്ടിരിയ്ക്കെ.രു വീട്ടിലെ ആറു കുട്ടികള്‍ ഒന്‍പതു വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം രംഗത്ത് എത്തി. മലപ്പുറം തിരൂരിലാണ് ഒരു വീട്ടിലെ ആറു കുട്ടികള്‍ ഒന്‍പതു വര്‍ഷത്തിനിടെ മരിച്ചത് . കുട്ടികളുടെ മരണത്തിനു ഡോക്ടര്‍മാര്‍ക്കു പോലും കാരണം കണ്ടെത്താനായില്ലെന്നും നേരത്തെ ഒരു കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നെന്നും പിതാവിന്റെ സഹോദരി പറഞ്ഞു.
നേരത്തെ പരിശോധനകള്‍ എല്ലാം നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്ക ഒന്നും കണ്ടെത്താനായില്ല. മൂന്നാമത്തെ കുട്ടി മരിച്ചപ്പോള്‍ അങ്ങോട്ടു പോയി ആവശ്യപ്പെട്ട് പോസ്റ്റ് മോര്‍ട്ടം നടത്തിയതാണ്. അതിലും ഒന്നും കണ്ടെത്തിയില്ല. ഇപ്പോള്‍ അന്വേഷണം നടക്കുകയാണെങ്കില്‍ നടക്കട്ടെ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തീരുമല്ലോ- അവര്‍ പറഞ്ഞു. രാവിലെ 6.10 വരെ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് പെട്ടെന്നു മരിച്ചത്. എന്താണ് ഈ സമയത്ത് പറയുക. നേരത്തെ നാലര വയസുള്ള കുട്ടി നേരത്തെ വിളിക്കണം എന്നു പറഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. പെട്ടെന്നു മരിക്കുകയായിരുന്നു. ഇടയ്ക്കെല്ലാം ഫിറ്റ്സ് പോലെ വരും. അല്ലാതെ ഒരു കുഴപ്പവുമില്ലാത്ത കുട്ടികളാണ്. ഞങ്ങള്‍ ഇതു കണ്ടുകൊണ്ടിരിക്കുകയാണ്. ആര്‍ക്കായാലും സംശയം തോന്നും. എന്തായാലും അന്വേഷിക്കട്ടെയന്ന് അവര്‍ പ്രതികരിച്ചു.
കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തറമ്മല്‍ റഫീഖ് സബ്ന ദമ്പതികളുടെ ആറു മക്കളാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 93 ദിവസം പ്രായമുള്ള ഇളയ ആണ്‍കുട്ടി ഇന്നു രാവിലെയാണ് മരിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കുട്ടിയുടെ സംസ്‌കാരം നടന്നിരുന്നതായി എസ് പി അബ്ദുള്‍ കരീം പറഞ്ഞു.
കുട്ടികള്‍ മരിച്ചത് അപസ്മാരം മൂലമാണെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. രോഗം കണ്ടതോടെ തിരൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നതായി അവര്‍ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് അറിയുന്നതെന്ന് എസ് പി പറഞ്ഞു.
Post Your Comments