കരുണ സംഗീത നിശയുടെ പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആഷിക്ക് അബുവിനെതിരായ പരാമര്‍ശനങ്ങളില്‍ മാണി വിഷയവും ഉള്‍പ്പെടുത്തി അഡ്വക്കറ്റ് ജയശങ്കര്‍. മാണിയുടെ ബാര്‍ കോഴ കേസില്‍ ആഷിക്ക് അബുവിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് അദ്ദേഹം പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആഷിക്ക് അബുവിന്റെ എന്റെ വക 500 ഹാഷ്ടാഗിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ആഷിക്ക് അബു മാണിയെ നാറ്റിച്ചതിന് കേരള കോണ്‍ഗ്രസുകാര്‍ക്ക് കൈവന്ന കനകാവസരമാണിതെന്ന് അദ്ദേഹം കുറിച്ചു.
ബാര്‍കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകന്‍ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡര്‍ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടര്‍ന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്‌ഐ, ഡിഫി പ്രവര്‍ത്തകര്‍ അഞ്ചും പത്തും രൂപ മണിയോഡര്‍ അയച്ചു മാണിസാറിനെ നാറ്റിച്ചെന്നും എന്നാല്‍ ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നില്‍ക്കുന്നു. പകരം ചോദിക്കാന്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് കൈവന്ന കനകാവസരമെന്നും അദ്ദേഹം പറയുന്നു.
അഡ്വക്കറ്റ് എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ബാര്‍കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകന്‍ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡര്‍ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടര്‍ന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്‌ഐ, ഡിഫി പ്രവര്‍ത്തകര്‍ അഞ്ചും പത്തും രൂപ മണിയോഡര്‍ അയച്ചു മാണിസാറിനെ നാറ്റിച്ചു.
ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നില്‍ക്കുന്നു. പകരം ചോദിക്കാന്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് കൈവന്ന കനകാവസരം.
ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡര്‍ അയച്ചു കൊണ്ട് പൂഞ്ഞാര്‍ ചെറു പുലി ഷോണ്‍ ജോര്‍ജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കര്‍ഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും.
ഒരു രൂപയില്‍ കുറഞ്ഞ തുക മണിയോഡര്‍ അയക്കാന്‍ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം.
Post Your Comments