KeralaLatest NewsNews

തൃശ്ശൂരിലെ കാട്ടുതീ മനുഷ്യനിർമിതം

തൃശ്ശൂര്‍: കൊറ്റമ്ബത്തൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്. വിഷയത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  തീ പൂര്‍ണമായും അണച്ചു. തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്

ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം. ഇ കാട്ടില്‍ തീ പൂര്‍ണമായും അണച്ചെങ്കിലും ചില മറക്കുറ്റികളില്‍ നിന്നും തടി കഷ്ണങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട്. ഇത് കെടുത്താൻ 20 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട് .

ഞായറാഴ്ച ഉച്ചയ്ക്ക് ആളിപ്പടര്‍ന്ന കാട്ടുതീയിലാണ് രണ്ടു വനപാലകര്‍ വെന്തുമരിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരന്‍ കൂടിയായ ട്രൈബല്‍ വാച്ചര്‍ കെ വി ദിവാകരന്‍, താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എംകെ വേലായുധന്‍, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button