ന്യൂഡല്‍ഹി : വിവാദ പ്രസ്താവന നടത്തിയ കേസില്‍ അറസ്റ്റ് ചെയ്ത ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും, ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍ ഇമാമിനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. ഇമാമിന്റെ പ്രസംഗങ്ങളില്‍ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത കേസിലെ പ്രതി വെളിപ്പെടുത്തിയതായി പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുര്‍മോഹിന കൗര്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.
ഡല്‍ഹി കോടതിയാണ് ഷര്‍ജീല്‍ ഇമാമിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.കഴിഞ്ഞ മാസം 28 നാണ് വിവാദ പ്രസ്താവന നടത്തിയ കേസില്‍ ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അലിഗഡ് യൂണിവേഴ്സിറ്റിയിലെ മുസ്ലീം വിദ്യാര്‍ത്ഥികളോടായിരുന്നു ഇമാമിന്റെ ആഹ്വാനം . ‘ നമ്മള്‍ 5 ലക്ഷം സംഘടിത ആളുകളുണ്ടെങ്കില്‍, നമുക്ക് ഇന്ത്യയുടെ വടക്ക്-കിഴക്ക് ഭാഗങ്ങളെ ഒറ്റപ്പെടുത്താം . സ്ഥിരമായോ അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസമെങ്കിലും റോഡുകള്‍ ബ്ലോക്ക് ചെയ്യാം , ട്രെയിന്‍ ഗതാഗതം തടയാം . അവര്‍ക്ക് ഒരു മാസത്തേക്ക് ഒന്നും ചെയ്യാനാവില്ല.
ഇത് നമ്മുടെ ഉത്തരവാദിത്ത്വമാണ് . അസമിനെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടുത്തുക, അപ്പോള്‍ മാത്രമേ അവര്‍ നമ്മുടെ വാക്കുകള്‍ കേള്‍ക്കൂ’ – മാത്രമല്ല ഇത്തരത്തില്‍ ഒറ്റപ്പെടുത്തിയാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അസമിലൂടെയുള്ള യാത്ര അവസാനിപ്പിക്കേണ്ടി വരും , സാധനങ്ങളും എത്തിക്കാന്‍ കഴിയാതെ സൈനികര്‍ ബുദ്ധിമുട്ടുമെന്നും ഷര്‍ജീല്‍ ഇമാം പറഞ്ഞു . അലിഗഡ് യൂണിവേഴ്സിറ്റിയിലെ മുസ്ലീം വിദ്യാര്‍ത്ഥികളോടായിരുന്നു ഇമാമിന്റെ പ്രസ്താവന .ചോദ്യം ചെയ്യലില്‍ ഷര്‍ജീല്‍ ഇമാം ഏറെ തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതായാണ് കണ്ടെത്തിയത്.
” സമരത്തെ മറയാക്കി സമ്പൂര്‍ണ റോഡ് ഉപരോധം, ഷാഹീൻബാഗിലെ ഈ സമരം അംഗീകരിക്കാനാകില്ല”- സുപ്രീം കോടതി
ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറണമെന്നാണ് അയാളുടെ വിശ്വാസം. തന്റെ പ്രഭാഷണങ്ങളുടേതായി പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ലെന്നും ഷര്‍ജീല്‍ വെളിപ്പെടുത്തിയെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. ഇസ്ലാമിക് യൂത്ത് ഫെഡറേഷന്‍, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി ഇമാമിന്റെ ബന്ധവും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ യാതൊരു കുറ്റബോധവുമില്ലെന്നാണ് ഷര്‍ജീല്‍ ഇമാമിന്റെ നിലപാട്. ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
Post Your Comments