Latest NewsNewsIndia

പൗരത്വ നിയമത്തിനെതിരായി പ്രതിഷേധം നടത്തിയ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് ജാമ്യം നിഷേധിച്ച് കോടതി

സാമുദായി ഐക്യം തകർക്കാൻ ബോധപൂർവ്വമായ ശ്രമമാണ് ഷർജീൽ നടത്തിയതെന്ന് കോടതി

ഡൽഹി: ജാമിഅ നഗറിൽ പൗരത്വ നിയമത്തിനനെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. പ്രദേശത്തെ സാമുദായി ഐക്യം തകർക്കാൻ ബോധപൂർവ്വമായ ശ്രമമാണ് ഷർജീൽ നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം.

ഭരണഘടന ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് സമൂഹത്തെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. അഡീഷണൽ സെഷൻസ് ജഡ്ജ് അനുജ് അഗർവാളിന്റേതാണ് വിധി.

ഡാമുകളിൽ ഇപ്പോൾ സംഭരിക്കുന്നത് മൂന്നിരട്ടി വെള്ളം, പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി: സന്ദീപ് വാചസ്പതി

2019 ഡിസംബർ 13ന് ജാമിയ മിലിയ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഡ് മുസ്‌ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ വർഗീയ പരാമർശത്തെ തുടർന്നാണ് ഷർജീൽ ഇമാമിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഷർജീൽ ഇമാമിനെതിരെ യുഎപിഎ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button