KeralaLatest NewsNews

‘ഇത് കേരള പൊലീസോ, അതോ കൊള്ളസംഘമോ’ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കേരള പൊലീസിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി എല്ലാം നടക്കുന്നത് കെൽട്രോണെ ചുറ്റിപ്പറ്റിയാണ്. ശബരിമലയിലേയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നു. മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. പിണറായിയുടെ മൗനം ദുരൂഹമാണ്.

ചീഫ് സെക്രട്ടറിയും കൂട്ടുപ്രതിയാകുമെന്നും, അഴിമതി ആരോപണങ്ങളെ പറ്റി സിബിഐ അന്വേഷണമാണ് ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. ഗാലക്സോൺ തട്ടിക്കൂട്ട് കമ്പനിയാണ്. ബിനാമി കമ്പനിയായ ഗാലക്സോണിന് പിന്നൽ ഉന്നതരുണ്ടെന്നും, കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button