ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി പദ്ധതിയില്‍ പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു/അംഗീകൃത ബി.എഡ്/ബിരുദം, ഒ.ആര്‍.സിക്കു സമാനമായ പദ്ധതികളിലെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍.
Also read : പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്
പ്രതിമാസം 21,850 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവസഹിതം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ application.tvmdcpu2019@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2345121, www.wcd.kerala.gov.in.
Post Your Comments