
ആലപ്പുഴ: ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‍റെയോ മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ.
Read Also : ദിലീപ് കുറ്റക്കാരനല്ലെന്ന് മുൻ ഡിജിപി സെൻകുമാർ പറഞ്ഞതാണ്, കാര്യങ്ങൾ മാറി മറിഞ്ഞത് ബി സന്ധ്യ വന്ന ശേഷം: മഹേഷ്
താല്പര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19-ന് ഉച്ചകഴിഞ്ഞ് മൂന്നിനകം സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ് പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. ഫോൺ: 0477 2252496, 2253836.
Post Your Comments