തിരുവനന്തപുരം: ജലക്യഷി വികസന ഏജൻസിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്.
യോഗ്യത: എം.എസ്‌സി./ എം.ടെക് (ബയോ ടെക്‌നോളജി) അല്ലെങ്കിൽ എം.എഫ്.എസ്.സി. ഫിഷ് ജനറ്റിക്‌സ് & ബ്രീഡിംഗ്/ ഫിഷ് ബയോ ടെക്‌നോളജി. മോളികുലർ ടെക്‌നിക്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം അഭിലഷണീയം.
Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍, തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും
നിശ്ചിത യോഗ്യതയുളളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം താഴെപറയുന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ aquaculturekerala@yahoo.co.in എന്ന ഇ-മെയിൽ മുഖേനയും അയക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലക്യഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി. 29/3126, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് 0471-2322410 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Post Your Comments