തിരുവനന്തപുരം: പൊലീസ് വാങ്ങിയ വാഹനങ്ങളുടെ കണക്ക് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും . വാങ്ങിയ 4876 വാഹനങ്ങളില്‍ 899 ജീപ്പുകളും. ജീപ്പുകള്‍ ഒന്നുപോലും ഉപയോഗിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ധനം അടിച്ച വകയിലെ കുടിശിക അടയ്ക്കാന്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ നിരത്തിലിറക്കാന്‍ കഴിയാതിരുന്ന വാഹനങ്ങള്‍ ഇനി നിരത്തിലിറങ്ങും. ഒന്നര കോടിയാണ് കുടിശികയുള്ളതെങ്കിലും 50 ലക്ഷം അനുവദിച്ചതോടെ ആശ്വാസമായി. പല സ്റ്റേഷനുകളിലും ജീപ്പുകള്‍ പുറത്തിറക്കാനാവാത്ത അവസ്ഥയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ സര്‍ക്കാര്‍ പണം നല്‍കാതായപ്പോള്‍ പെട്രോള്‍ പമ്പുകളിലെ കുടിശിക കുത്തനെ കയറി. ഇതോടെ ജീപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു സ്റ്റേഷനില്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ. ഇതിനായി വാങ്ങിയ 202 വാഹനങ്ങള്‍ പൊലീസ് ആസ്ഥാനത്ത് നിന്നും അതാത് പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങിയെങ്കിലും എണ്ണയടിക്കാന്‍ വകയില്ലാത്തതുകൊണ്ട് സ്റ്റേഷനുകളില്‍ വിശ്രമിക്കുകയാണ്.
17 വര്‍ഷംകൊണ്ട് സംസ്ഥാന പൊലീസ് വാങ്ങിക്കൂട്ടിയത് 4,876 വാഹനങ്ങളാണ്. 2001 മുതല്‍ 2018 വരെയുള്ള വാങ്ങിയ വാഹനങ്ങളില്‍ ഏറെയും ആഡംബര വാഹനങ്ങളാണ്. 2001 മുതല്‍ 2007 വരെ 899 ഡീസല്‍ ജീപ്പ് വാങ്ങിയെങ്കിലും ഇതില്‍ ഒന്നുപോലും ഇപ്പോള്‍ ഉപയോഗത്തിലില്ല. കുറഞ്ഞത് 15 വര്‍ഷമെങ്കിലും വാഹനം ഉപയോഗിക്കാമെന്നിരിക്കെ 2007 മുതല്‍ 2015 വരെ 95 ഇന്നോവ കാറുകള്‍ വാങ്ങി.
Post Your Comments