KeralaLatest News

കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

ഓര്‍ഡിനന്‍സ് അട്ടിമറിക്കാന്‍ പൊലീസില്‍ നിന്നു തന്നെ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കായംകുളം: മരിച്ചവരുടെ ഓര്‍മ ദിനത്തില്‍ കട്ടച്ചിറ പള്ളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മരിച്ചവരുടെ ഓര്‍മ ദിവസം സെമിത്തേരിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഓര്‍ത്തഡോക്‌സുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ കയറിയതാണ് യാക്കോബായ സംഘം. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷവും ഓര്‍ത്തഡോക്‌സ് സംഘം പള്ളിയില്‍ നിന്ന് പുറത്തു പോവാതെ ഇരിക്കുകയായിരുന്നെന്നും യാക്കോബായക്കാര്‍ പറഞ്ഞു. യാക്കോബായ വിഭാഗക്കാരായ സുജിന്‍ ജോസ്, പറമ്പില്‍ പീടികയില്‍ അനിയന്‍ ഫിലിപ്പോസ്, കുട്ടേമ്പടത്ത് വടക്കതില്‍ കുട്ടിയമ്മ തമ്പാന്‍, കന്നിമേല്‍ രാജുമാത്യു, പറമ്പില്‍ പീടിയകയില്‍ ഷിനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ സുജിന്‍ ജോസ് ഊമയും ബധിരനുമാണ്.

കൊറോണ ഭീതി, 22 ദിവസം പുറത്തിറങ്ങാതെ മുറിയില്‍ അടച്ചിരുന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍

തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ലാത്തിവീശി. സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ സിവില്‍ ഓഫീസറായ ശിവകുമാറിനടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.സെമിത്തേരി പ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരിവിന്റെ ഭാഗമായാണ് പ്രാര്‍ത്ഥനയ്‌ക്കെത്തിയതെന്ന് ട്രസ്റ്റി അലക്‌സ് എം. ജോര്‍ജ് പറഞ്ഞു. ഓര്‍ഡിനന്‍സ് അട്ടിമറിക്കാന്‍ പൊലീസില്‍ നിന്നു തന്നെ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button