കൊച്ചി: സംസ്ഥാനത്തെ ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാതര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സഭാ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങള്‍ യുദ്ധക്കളമല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരുപക്ഷവും ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു. സമാധാനം നിലനിര്‍ത്തുകയെന്നതിനാകണം പ്രഥമ പരിഗണനയെന്നും ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊലീസിനെ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് അവസാന മാര്‍ഗം മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് മറുപടി നല്‍കാന്‍ സമയം വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. 1934ലെ ഭരണഘടന പ്രകാരം തന്നെ പള്ളികള്‍ ഭരിക്കപ്പെടണമെന്ന് കോടതി നിര്‍ദേശിച്ചു. 2017ലെ സുപ്രീം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായി എന്നും ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും കോടതി നിലപാടെടുത്തു.
Post Your Comments