കായംകുളം: കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം , മൃതദേഹം സംസ്‌ക്കരിച്ചവര്‍ക്കെതിരെ കേസ് . ഓര്‍ത്തഡോക്‌സ് സഭയുടെ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ച യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഇടവക അംഗത്തിന്റെ മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചത്.
read also : ഓർത്തഡോക്സ്–യാക്കോബായ തർക്കം; കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ വീണ്ടും സംഘർഷം
38 ദിവസമായി പള്ളിത്തര്‍ക്കത്തെത്തുടര്‍ന്ന് സൂക്ഷിച്ച് വെച്ചിരുന്ന 91 കാരിയായ മറിയാമ്മ രാജന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പടെയാണ് പൊലീസ് കാവല്‍ മറികടന്ന് പള്ളിയില്‍ കയറിയത്.
അതേസമയം സംസ്‌കരിച്ചത് അജ്ഞാത മൃതദേഹമാണെന്നും അന്വേഷണം വേണമെന്നും ഓര്‍ത്തോഡോക്സ് സഭ ആവശ്യപ്പെടുകയും ഇത് ചൂണ്ടിക്കാട്ടി പൊലീസിനും റവന്യുഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയുമായിരുന്നു.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയതാണ് കട്ടച്ചിറ സെന്റ് മേരീസ് പള്ളി.
Post Your Comments