കണ്ണൂര്‍: വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചു കുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കുഞ്ഞിന്റെ അച്ഛനെതിരായാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.
കുട്ടിയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ മുന്ന് മണിക്ക് എഴുന്നേറ്റ് അമ്മ ശരണ്യ മരുന്ന് കൊടുത്തതാണ്. അതിന് ശേഷം കുട്ടി പ്രണവിന്റെ അടുത്ത് കിടന്നാണ് ഉറങ്ങിയത്. എന്നാല്‍ രാവിലെ ശരണ്യവന്ന് കുട്ടിയെ നോക്കിയപ്പോള്‍ കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു പ്രണവ് പറഞ്ഞതെന്ന് ശരണ്യയുടെ ബന്ധുക്കള്‍ പറയുന്നു.
രാവിലെ 6.20നാണ് കുട്ടിയെ കാണാനില്ലെന്ന് ശരണ്യ പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടിയെ വീട്ടുകാര്‍ സമീപത്ത് തെരഞ്ഞങ്കിലും കണ്ടെത്താനിയിരുന്നില്ല. കുട്ടിയെ തിരയുന്നതില്‍ പിതാവ് വിമുഖത കാട്ടിയതായും ശരണ്യയുടെ ബന്ധുക്കള്‍ പറയുന്നത്. രാത്രി ഉറങ്ങിയ ശേഷം വാതില്‍ തുറന്നിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. സംഭവസമയത്ത് വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും ശരണ്യയുടെ പിതാവും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ബന്ധുക്കള്‍ പറയുന്നത്. രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് എത്തിയ ശേഷമാണ് തയ്യില്‍ കടല്‍ഭിത്തിക്ക് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വലത്തെ കണ്ണിന് താഴെ മുറിവേറ്റതായും പൊലീസ് പറയുന്നു.
Post Your Comments