ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമായി പടർന്നുപിടിച്ച് ആഗോള തലത്തില്‍ തന്നെ ഭീഷണിയായി മാറിയ കൊറോണ വൈറസ് അണുബാധ ചൈനയുടെ ജൈവായുധമാണോയെന്ന സംശയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കോവിഡ്-19 (Covif-19 ) എന്ന് പേരിട്ടിരിക്കുന്ന വൈറസ് നിരവധി രാജ്യങ്ങളില്‍ എത്തിയ സാഹചര്യത്തിലാണ് മനോജ് തിവാരിയുടെ ട്വീറ്റ്. 1981ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷ് തിവാരി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇരുട്ടിന്റെ കണ്ണുകള്‍ ( ‘The Eyes of Darkness’) എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ രേഖപ്പെടുത്തിയ ചിത്രം സഹിതമാണ് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.ചൈനീസ് അധികൃതര്‍ രഹസ്യമായി വികസിപ്പിച്ച വുഹാന്‍-400 എന്ന വൈറസാണ് കൊറോണയ്ക്ക് കാരണമാകുന്നതെന്ന സംശയമാണ് ഇദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്.
വുഹാനിലെ ആര്‍ഡിഎന്‍എ ലാബില്‍ വെച്ചാണ് വൈറസിനെ സൃഷിടിച്ചതെന്ന് ഈ പുസ്തകത്തില്‍ പറയുന്നു.
ഈ കേന്ദ്രത്തില്‍ വെച്ച് ജന്മംകൊടുത്ത നൂറുകണക്കിന് വൈറസുകളിലൊന്നാണ് വുഹാന്‍ -400 എന്നും ഇതില്‍ പ്രതിപാദിക്കുന്നു. മാത്രമല്ല മനുഷ്യരില്‍ മാത്രമേ ഈ വൈറസ് അപകടകാരിയായി മാറുകയുള്ളുവെന്നും മറ്റ് ജന്തുജാലങ്ങളില്‍ ഇവയ്ക്ക് കഴിയാന്‍ സാധിക്കില്ലെന്നും ഇതില്‍ പറയുന്നു.മനുഷ്യ ശരീരത്തിന് പുറത്ത് ഒരുമിനിറ്റുപോലും അതിജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ മറ്റ് വൈറസുകളേപ്പോലെ സ്ഥിരമായി സ്ഥലങ്ങളോ സാധനങ്ങളോ വൈറസ് മൂലം മലിനമാകില്ലെന്നുമാണ് ഈ പുസ്തകം പറയുന്നത്.
നേരത്തെയും കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിടാത്തതും സംശയത്തെ ബലപ്പെടുത്തുന്നു. രോഗം മൂലം 1,770 പേരാണ് ഇതുവരെ മരിച്ചത്.
Is Coranavirus a biological Weapon developed by the Chinese called Wuhan -400? This book was published in 1981. Do read the excerpt. pic.twitter.com/Qdep1rczBe
— Manish Tewari (@ManishTewari) February 16, 2020
Post Your Comments