കൊച്ചി:പ്രളയ ദുരിതാശ്വാസ നിധിയുമായി ബന്ധപെട്ട് കൊച്ചി മ്യുസിക് ഫൌണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വന്നത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ആണ്. ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് പണം നല്കിയില്ലെന്നത് പോലും കണ്ടെത്തിയത് സന്ദീപ് വാര്യരാണ്. ഇതിന്റെ പിന്നാമ്പുറം കുറെയുണ്ട്. റീമ കല്ലിങ്കലിനെതിരെ ആരോപണമുന്നയിച്ച സന്ദീപിനെതിരെ ഫിലോമിനയുടെ മേം വെച്ച് ആരാടാ നാറി നീ എന്ന ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പരോക്ഷമായി സന്ദീപിനെതിരെ തന്നെയായിരുന്നു.
ഇതിനെ തുടർന്നാണ് സന്ദീപ് മ്യുസിക് പ്രോഗ്രാമിനെ കുറിച്ച് വ്യാപകമായ അന്വേഷണം നടത്തിയതും ഒടുവിൽ ഇതെല്ലം കണ്ടുപിടിച്ചതും. സന്ദീപ് വാര്യര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 6.22 ലക്ഷം രൂപ നല്‍കി എന്ന് പറഞ്ഞ് ഒരു ചെക്ക് പുറത്ത് വിട്ടു.ചുരുക്കത്തില്‍ സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവ് നടത്തിയ പോരാട്ടം ശെരിയായ ദിശയില്‍ ആയിരുന്നെന്ന് വ്യക്തമായി.അതെന്തായാലും കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ചെക്ക് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് തന്നെയാണ് എന്നത് വ്യക്തം.
എന്നാല്‍ എറണാകുളം എംപി യും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്‍ തന്‍റെ കൊച്ചിയില്‍ ഇത്രയും വലിയ ഒരു തട്ടിപ്പ് നടന്നിട്ട് അത് മനസിലാക്കിയില്ല.ഒടുവില്‍ ബിജെപി നേതാവ് നടത്തിയ പോരാട്ടത്തിന്‍റെ പങ്ക് പറ്റാന്‍ രംഗത്ത് ഇറങ്ങിയോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല.കാരണം പ്രളയ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപെട്ട് ബിജെപി നേതാവ് ഓ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.
അപ്പോഴും എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളൊന്നും പരതിയുമായോ തട്ടിപ്പ് നടത്തി എന്ന ആരോപണവുമായോ രംഗത്ത് വന്നില്ല.എന്നാലിപ്പോള്‍ ഹൈബി ഈഡന്‍ ഇതിന്റെ അവകാശം ഏറ്റെടുക്കാനാണോ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. എന്തായാലും സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവ് നടത്തിയ പോരാട്ടം രാഷ്ട്രീയ എതിരാളികള്‍ പോലും ഏറ്റെടുത്തിരിക്കുകയാണ്. കൊച്ചി മ്യുസിക് ഫൌണ്ടേഷന്‍ ആകട്ടെ ഓരോ ദിവസം കഴിയും തോറും കൂടുതല്‍ പ്രതിരോധത്തില്‍ ആകുകയാണ്.
കളക്ടർ സുഹാസ് ആണ് ഇതിന്റെ രക്ഷാധികാരി എന്ന തരത്തിലുള്ള മ്യുസിക് ഫൗണ്ടേഷന്റെ അവകാശവാദത്തിനെതിരെ അദ്ദേഹവും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ബിജിപാൽ അത് സാങ്കേതിക പിഴവാണെന്നു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സന്ദീപ് ജി വാര്യരുടെ ആരോപണങ്ങളെ ശരിവച്ച് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം വി. ഗോപകുമാര്‍ രംഗത്തെത്തിയിരുന്നു. ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.
പരിപാടി വന്‍വിജയമായിരുന്നതു കൊണ്ട തന്നെ എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം. കൃത്യതയോടെയുള്ള അന്വേഷണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറയുന്നു. ഈ പരിപാടിക്ക് നല്ല രീതിയില്‍ സ്‌പോണ്‌സര്‍ഷിപ്പും, അതുപോലെ ഇവന്റ് പാര്‍ട്ണര്‍മാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവര്‍ക്ക് ചിലവ് വന്നു എന്നും, പരിപാടി വന്‍ വിജയമായിരുന്നു എന്ന് ഇവര്‍തന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പോലെ ഉള്ള വേദിയില്‍ നിറഞ്ഞ സദസ്സില്‍ നടത്തിയ ഈ പരിപാടിയില്‍ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ് എന്ന് ഞാന്‍ പറയും. വ്യക്തമായ, കുറ്റമറ്റ അന്വേഷണം അനിവാര്യമാണ്. പരിപാടിയില്‍ സഹകരിച്ച എല്ലാവരും… വേദി സൗജന്യമായി നല്‍കിയ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററും, ടിക്കറ്റു വാങ്ങി പരിപാടിക്കെത്തിയ ജനങ്ങളും, സ്‌പോണ്‍സര്‍മാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു… സത്യം അറിഞ്ഞേ തീരൂ… സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടര്‍ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്..
ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്പയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങള്‍ ഇനി മേലില്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു എന്നും ഗോപകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments