കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യ ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന പേരിൽ ആതിര ജോയി എടുത്ത ചിത്രങ്ങൾ വൈറലായത്. എന്നാൽ ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയ കേരളത്തിലെ മൂന്നാമത്തെ ആൾ മാത്രമാണ് ആതിരയെന്നാണ് ജോമോൾ പറയുന്നത്.
ജോമോളുടെ പോസ്റ്റ് വായിക്കാം.
കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ആതിര ജോയ് Athira Joy
എന്ന വയനാട്ടുകാരിയും, കോട്ടയത്ത് സെറ്റിൽ ചെയ്ത വ്യക്തിയുമായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രംഗത്ത് വന്നിരിന്നു. എന്നാൽ ഈ ക്യാറ്റഗറിയിൽ കേരളത്തിൽ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്. 2019 ഡിസംബറിലായിരുന്നു ആ ഷൂട്ട് നടന്നതും, ഫോട്ടോസ് ഡിസംബർ ജനുവരി മാസങ്ങളിലായി റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോൾ ആതിര ജോയ് ഇത്തരമൊരു അവകാശവദവുമായി വന്നിരിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോർട്ടറും, ആതിരയുടെ ബന്ധുവുമായ റോബിൻ മാത്യു മറ്റത്തിൽ എനന ജേർണലിസ്റ്റുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്. ഈ ആതിരക്ക് എന്നെ അറിയാവുന്നതും, എന്ന മെസഞ്ചറിൽ കോണ്ടക്ട് ചെയ്തിരുന്നതുമാണ്
അപ്പോൾ പറഞ്ഞുവരുന്നത്, കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ മോഡലായ വ്യക്തി ഞാനാണ്, ആദ്യ കപ്പിൾസ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകൻ ആദിയുമാണ്. ആദ്യമായി ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫേഴ്സ് Manoop Chandran ഉം ഭാര്യ Neethu Chandran നും ആണ്. മനൂപ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള വ്യക്തിയുമാണ്.
മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്. ആതിരയും, ആതിര തെറ്റിദ്ധരിപ്പിച്ച് തെറ്റായ വാർത്ത ചെയ്ത മാധ്യമങ്ങളും തിരുത്തും എന്നും, ആതിര ഉന്നയിച്ച അവകാശവാദം പിൻവലിക്കും എന്നും കരുതുന്നു.
https://www.facebook.com/anna.jomol.joseph/videos/2610483785942374/
Post Your Comments