Latest NewsKeralaNews

പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ : പ്രതികരണവുമായി വാവ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി വാവ സുരേഷ്. തന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട്  ഒരുപാട് വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. അതിന് പിന്നാലെ പോകേണ്ടെന്നും ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും വാവ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Also read : ഇതൊന്നും അറിയാത്ത ആളാണോ പിണറായി വിജയന്‍ ; ഒരാഴ്ചയ്ക്കകം പിന്‍വലിക്കുന്നില്ലാ എങ്കില്‍ ഈ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും ; ഹരീഷ് വാസുദേവന്‍

മെഡിക്കൽ ഐസിയുവിൽ പ്രവേശിക്കപ്പെട്ടതിനാലാണ് ഇത്രയും ദിവസം പ്രതികരിക്കാൻ കഴിയാതിരുന്നത്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റും ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ അറിയിക്കുന്നതാണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദിയെന്നും വാവ സുരേഷ് പറഞ്ഞു.

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം പുറത്തെടുക്കവെ കൈയ്യില്‍ കടിയേൽക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത് എന്നാണ് വിവരം. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം :

നമസ്കാരം…?

13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാ പരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും. MDICU-യിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും,
എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

❤സ്നേഹപൂർവ്വം❤
വാവ സുരേഷ്

https://www.facebook.com/IAmVavaSuresh/posts/2649099351882834

 

shortlink

Related Articles

Post Your Comments

Related Articles


Back to top button