Latest NewsUAENews

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിക്ക് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം

ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ കൊയിലാണ്ടി സ്വദേശിക്ക് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദിനാണ് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം ലഭിക്കുന്നത്. ഒരുവർഷം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് മുഹമ്മദിന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.

2018 ഡിസംബർ 18 ന് സനാഇയ്യ പോലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ച് ഈജിപ്ഷ്യൻ പൗരയുടെ വാഹനം നിയന്ത്രണം തെറ്റി മുഹമ്മദിനെ വന്നിടിക്കുകയായിരുന്നു. ഇവർക്കെതിരെ ഷാർജ ട്രാഫിക്ക് പോലീസ് കേസെടുക്കുകയും ശേഷം ഇവർക്ക് 1500 ദിർഹം പിഴ ഈടാക്കുകയാണ് ഉണ്ടായത്. ഈ വാഹനാപകടത്തിൽ മുഹമ്മദിന് കാര്യമായ പരിക്കുകളാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ തനിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി മുഹമ്മദ് ഷാർജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അംഗം സഹദ് പുറക്കാടിന്റെയും പ്രവാസി ഭാരതി പുരസ്‌ക്കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരിയുടെയും നേതൃത്വത്തിൽ ഷാർജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയുണ്ടായി. ശേഷം അദ്ദേഹത്തിന്റെ നിയമോപദേശ പ്രകാരം കേസ് ഡിപ്പാർട്ടമെന്റ് ഓഫീസിൽ കേസ് സമർപ്പിച്ചു. ദുബായ് രജിസ്റ്റർ വാഹനം ഇൻഷുർ ചെയ്ത ഒമാൻ ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ റിപ്പോർട്ടുകളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പടെ ശക്തമായ രേഖകളുമായാണ് മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. 500000 ദിർഹമാണ് മുഹമ്മദിന്റെ അഭിഭാഷകൻ നഷ്ടപരിഹാരം ചോദിച്ചത്.

കേസ് കോടതിയിൽ എത്തിയപ്പോൾ അപകടമുണ്ടാകാൻ മുഹമ്മദും ഒരു കരണക്കാരനാണെന്നും വഴിയാത്രക്കാർക്ക് റിസേർവ് ചെയ്യാത്ത സ്ഥലത്തിലൂടെ നടന്നത് കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മുഹമ്മദിനെ വന്നിടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനി അബുദാബിയിലാണെന്നും അപകടം സംഭവിച്ചത് ഷാർജയിലുമാണെന്നും അതുകൊണ്ട് തന്നെ ഈ കേസ് ദുബായ് കോടതിയുടെ പരിധിയിൽ വരുന്നുമില്ല എന്നുമാണ് ഒമാൻ ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. എന്നാൽ മുഹമ്മദ് താമസിക്കുന്നത് ദുബായിൽ ആയതിനാൽ സിവിൽ നടപടി നിയമമനുസരിച്ച് കോടതിയുടെ അധികാരപരിധി വിഷയമല്ല എന്നാണ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിന് കോടതി നൽകിയ മറുപടി. മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച രേഖകൾക്കും വാദങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പൊഴിവാദങ്ങൾക്ക് സാധിച്ചില്ല. തെറ്റ് ഈജിപ്ഷ്യൻ പൗരയുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ മുഹമ്മദ് നഷ്ടപരിഹാരത്തിന് അർഹനാണെന്നും കോടതി വിശദമാക്കി. മുഹമ്മദിന്റെ അഭിഭാഷകൻ സമർപ്പിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടിന്റെയും കോടതിയെ ബോധ്യപെടുത്തിയ പരിക്കുകളുടെയും അടിസ്ഥാനത്തിൽ 200000 ദിർഹവും അത് പൂർണ്ണമായി അടച്ചു തീർക്കുന്നതുവരെയുള്ള ഒൻപത് ശതമാനം പലിശയും കേസ് ചിലവുകളും ഒമാൻ ഇൻഷുറൻസ് കമ്പനി മുഹമ്മദിന് നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി വിധിച്ച വിധി തൃപ്തികരമല്ലെന്നും ആ വിധി വരാനുള്ള കാരണം നിയമാനുസൃതമായി വ്യക്തമായ അവലോകനവും തെളിവുകൾ സമർപ്പിച്ചതനുസരിച്ചുള്ള സ്ഥിരപ്പെടുത്തലുകൾ നടന്നിട്ടില്ലെന്നും അതുകൊണ്ടാണ് നഷ്ടപരിഹാര തുക 200000 ദിർഹമായി ചുരുങ്ങിയതെന്നും മുഹമ്മദിന്റെ അഭിഭാഷകൻ പ്രതികരിച്ചു. ശേഷം കോടതി വിധിയുടെ മേൽ മുഹമ്മദിന്റെ അഭിഭാഷകൻ അപ്പീൽ നൽകുകയാണ് ഉണ്ടായത്.

300000 ദിർഹം തമീസിന് നഷ്ടപരിഹാരമായി നൽകണമെന്ന ആവിശ്യം ഉന്നയിച്ചും കൊണ്ടാണ് അഭിഭാഷകൻ അലി ഇബ്രാഹിം അപ്പീൽ നൽകിയത്. ഇവർക്ക് പിന്നാലെ കോടതിവിധിയിൽ അതൃപ്‍തി ചൂണ്ടികാണിച്ചുകൊണ്ട് ഒമാൻ ഇൻഷുറൻസ് കമ്പനി അഭിഭാഷകനും അപ്പീൽ സമർപ്പിച്ചു. മുഹമ്മദിന്റെ പരിക്കുകൾ അത്ര മാരകമല്ലെന്നും ഭൂരിഭാഗം പരിക്കുകൾ സുഖപ്പെട്ടിട്ടുണ്ടെന്നും ഈ സംഭവത്തിൽ പരിക്ക് പറ്റിയ മുഹമ്മദിന്റെ പക്കലും തെറ്റുണ്ടെന്നും ആയതിനാൽ നഷ്ടപരിഹാരമായി 65000 ദിർഹംസ് മാത്രമേ മുഹമ്മദ് അർഹിക്കുന്നുള്ളു അതുകൊണ്ട് തങ്ങളുടെ അപ്പീൽ സ്വീകരിക്കണമെന്നും ആവിശ്യപെട്ടാണ് ഇൻഷുറൻസ് കമ്പനി അപ്പീൽ സമർപ്പിച്ചത്.

എന്നാൽ ഇതിനു മറുപടി എന്നതുപോലെ മുഹമ്മദിന്റെ അഭിഭാഷകൻ തങ്ങളുടെ കൈവശമുള്ള ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടും ക്രിമിനൽ കേസ് ജഡ്ജ്‌മെന്റും അപ്പീൽ കോടതിക്ക് മുന്നിൽ സമർപ്പിച്ചു. ഈ രേഖകൾ എല്ലാം തന്നെ കോടതി സൂക്ഷ്മമായി പരിശോധിച്ചു. ശേഷം രേഖകളെ വിലയിരുത്തിയ കോടതിക്ക് മുഹമ്മദ് നഷ്ട്ടപരിഹാരമായി 200000 ദിർഹം അർഹിക്കുന്നു എന്ന് ബോധ്യം വരികയും ചെയ്തു.

പക്ഷെ ഇരുവരും സമർപ്പിച്ച അപ്പീൽ ഹർജികളിൽ ഉന്നയിച്ചിരിക്കുന്ന ആവിശ്യം മുഖവുരയ്‌ക്കെന്നപോലെ ഇരു അപ്പീലുകളും കോടതി സ്വീകരിക്കുകയും വിഷയാസ്പദമായി തള്ളിക്കളയുകയുമാണ് ഉണ്ടായത്. ആയതിനാൽ ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി വിധിച്ച വിധി സ്ഥിരീകരിക്കുകയും ഒമാൻ ഇൻഷുറൻസ് കമ്പനിയോട് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിടുകയുമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button