അജ്മാന്: ഗതാഗത നിയമലംഘനത്തിന് 50 ശതമാനം ഇളവ് വരുന്നു. അജ്മാനിലാണ് ട്രാഫിക് ഫൈനുകള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇളവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നത്. അജ്മാന് പൊലീസാണ് ഇളവ് ഏര്‍പ്പെടുത്തിയത്.
കൂടാതെ നിയമലംഘനങ്ങളുടെ പേരില്‍ ലഭിച്ച ബ്ലാക് പോയിന്റുകളും വാഹനം പിടിച്ചെടുക്കുന്നതിന് ചുമത്തുന്ന ഫൈനുകളും റദ്ദാക്കുന്നതായിരിക്കും. 2020 ജനുവരി 31ന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത പിഴകള്‍ക്കാണ് ഇപ്പോഴത്തെ ഇളവ് ബാധകമെന്നാണ് റിപ്പോര്‍ട്ട്.
സര്‍വീസ് സെന്ററുകളില്‍ നേരിട്ടെത്തിയോ സഹ്ല് ഡിവൈസുകള്‍ വഴിയോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അജ്മാന് പൊലീസിന്റെയോ മൊബൈല്‍ ആപുകള്‍ വഴിയോ ഇളവുകളോടെയുള്ള പിഴ അടയ്ക്കാവുന്നതാണ്.
Post Your Comments