![Alan-Vava](/wp-content/uploads/2019/12/Alan-Vava.jpg)
കോഴിക്കോട്: ചെറുപ്പം മുതല്‍ കുട്ടികള്‍ വിശ്വസിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ പിന്നില്‍നിന്ന് കുത്തുന്നതെന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ അമ്മ ജമീല. തന്റെ മകനു പറയാനുള്ളതു കേള്‍ക്കാതെയാണു പാര്‍ട്ടി നടപടിയെടുത്തത്. ഇങ്ങനെയൊരു നടപടി വീട്ടുകാരെയും അറിയിച്ചിട്ടില്ല. ഇന്നു രാവിലെയും പാർട്ടി നേതാക്കളെ കണ്ടിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും അവർ പറയുന്നു.
യുഎപിഎ കേസില്‍പ്പെട്ട അലനെയും താഹയെയും സിപിഎം പുറത്താക്കിയെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. ഇരുവരും സിപിഎമ്മില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
Post Your Comments