അല്‍ഐന്‍: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. അല്‍ ഐനിൽ വല്ലപ്പുഴ സ്വദേശി ഉമറുല്‍ ഫാറൂഖ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് ആയിരുന്നു സംഭവം. പക്ഷാഘാതമാണ് മരണകാരണം. മൃതദേഹം അല്‍ഐന്‍ അല്‍ ജീമി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരന്‍ അബുബക്കറും അല്‍ഐനില്‍ ജോലി ചെയ്യുകയാണ്.
Post Your Comments