ഓണ്‍ലൈന്‍ ഓര്‍ഡര്‍ നൽകുന്നതിനിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

ദുബായ്: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ ഉപഭോക്താവിനെ ചുംബിച്ച കേസിൽ പ്രവാസി ജീവനക്കാരന് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. 35കാരനായ പാകിസ്ഥാന്‍ പൗരനാണ് പ്രതി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. 34കാരിയായ ബ്രിട്ടീഷ് യുവതിയാണ് പരാതി നല്‍കിയത്. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു.

Read also: ‘താങ്കൾ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദുരിതാശ്വസ ഫണ്ട് വിവാദം, ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ സമ്മാനിക്കാനായാണ് സൈക്കിളിന് ഓർഡർ നൽകിയത്. എട്ട് മണിയോടെ യാണ് സൈക്കിൾ നൽകാനായി ഡെലിവറി ജീവനക്കാരൻ എത്തിയത്. സൈക്കിള്‍ ഏറ്റുവാങ്ങാനായി വാഹനത്തിനടുത്തേക്ക് ചെന്ന തന്റെ കൈ പിടിച്ച് ചുംബിക്കുകയായിരുന്നു. പേടിച്ചുപോയ ഞാൻ വീടിനുള്ളില്‍ കയറി വാതിലടച്ചു. പിന്നീട് സൈക്കിള്‍ എടുത്തുകൊണ്ട് വീടിന് മുന്നില്‍ കൊണ്ടുവെച്ചശേഷം കോളിങ് ബെല്ലടിച്ചു. സൈക്കിള്‍ എടുക്കാനായി പുറത്തേക്കിറങ്ങിയ തന്റെ കൈയില്‍ പിടിച്ച് അടുത്തേക്ക് വലിക്കുകയും വീണ്ടും ചുംബിക്കുകയും ചെയ്തുവെന്നാണ് ഇവർ പരാതി നൽകിയത്.

Share
Leave a Comment