ബെർലിൻ : വിമാനത്താവളത്തിൽ ലാൻഡിങ്ങിനെ റൺവേയിൽ വിമാനത്തിന്റെ ടയറിൽ തീപിടിത്തം. . ജർമനിയിലെ ഡ്യൂസെൽഡോർഫ് വിമാനത്താവളത്തിൽ ഇസ്താബുളിൽനിന്ന് ജർമനിയിലേക്ക് 163 യാത്രക്കാരുമായി വരുകയായിരുന്നു പെഗാസസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് അടിയന്തര നിർദേശം നൽകിയതിന് അനുസരിച്ച് യാത്രക്കാരെല്ലാവരും ഉടൻ തന്നെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയതിനാലും,അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്നു അധികൃതർ അറിയിച്ചു.
Also read : കേരളത്തിലെ ആദ്യ നൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു, ചിത്രങ്ങൾ കാണാം
രണ്ടാഴ്ചക്കിടെയിൽ രണ്ടാം തവണയാണ് ഗാസസിന്റെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം വലിയൊരു അപകടത്തിൽപെട്ടിരുന്നു. 183 യാത്രക്കാരുമായി എത്തിയ വിമാനം ഈസ്താംബൂൾ വിമാനത്താവളത്തിലെ റൺവേയിൽ തെന്നിവീണ് മൂന്നായി പിളർന്നിരുന്നു. പതിനൊന്നു വർഷം പഴക്കമുള്ള പെഗാസസിന്റെ ബോയിംഗ് 737-86 ജെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേർ മരിക്കുകയും 179 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments