കൊല്‍ക്കത്ത: എ.ആര്‍. റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് തന്നെ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ മകള്‍ ഖതീജയെക്കുറിച്ചായിരുന്നു തസ്ലീമ നസ്‌റിന്റെ പരാമര്‍ശം. ഖദീജയുടെ ബുര്‍ഖ ധരിച്ചിരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടാണ് തസ്ലീമയുടെ ട്വീറ്റ്.
I absolutely love A R Rahman’s music. But whenever i see his dear daughter, i feel suffocated. It is really depressing to learn that even educated women in a cultural family can get brainwashed very easily! pic.twitter.com/73WoX0Q0n9
— taslima nasreen (@taslimanasreen) February 11, 2020
ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പാന്നരായ സ്ത്രീകളുടെ ചിന്താഗതിയെ ഇത്തരത്തിൽ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണ്. റഹ്മാനെ എനിക്ക് വളരെയിഷ്ടമാണ്, എന്നാൽ അദ്ദേഹത്തിന്റെ മകളുടെ വേഷം കാണുമ്പോളാണ് എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത് എന്നും അവർ ട്വിറ്ററില്‍ കുറിച്ചു. അതേ സമയം തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജ രംഗത്തെത്തി.
പ്രിയ തസ്ലിമ നസ്‌റില്‍ എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. യഥാര്‍ത്ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യലല്ല. പിന്നെ നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല. – ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ ഒരു വര്‍ഷം മുമ്പ് , മകള്‍ ഖദീജയെ ബുര്‍ഖ ധരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദങ്ങളെ റഹ്മാന്‍ തള്ളിക്കളഞ്ഞിരുന്നു.
Post Your Comments