തിരുവനന്തപുരം: കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 42 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 2262 പേര് വീടുകളിലും 14 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 418 സാമ്ബിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 405 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്.
തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്.
ചൈനയില്‍ കൊറോണ ബാധിത മേഖലയായ വുഹാനില്‍നിന്ന് തിരികെയെത്തിച്ച് പ്രത്യേക നിരീക്ഷണത്തിലായിരുന്ന 406 പേര്‍ക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഡല്‍ഹി ചൗളയിലെ ഇന്തോ തിബത്തന്‍ അതിര്‍ത്തി സേന (ഐ.ടി.ബി.പി) കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവരുടെ അവസാന പരിശോധന ഫലവും നെഗറ്റിവാണെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments