തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനങ്ങളെ അപമാനിക്കുന്ന പരാമർശവുമായി സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ഏറെ പ്രശസ്തി നേടിയ ഫുഡ് വ്‌ളോഗറായ മൃണാൾ ദാസ്. വിവിധ സ്ഥലങ്ങളിലെ ഭക്ഷണ സാധനങ്ങൾ രുചിച്ച് അത് വീഡിയോയിലൂടെ പ്രേക്ഷകന് പരിചയപ്പെടുത്തിയാണ് മൃണാൾ ശ്രദ്ധേയനായത്. അടുത്തിടെ പുറത്തുവന്ന വീഡിയോയിലാണ് ഇദ്ദേഹം തലസ്ഥാനവാസികളെ അപമാനിച്ചത്.
Read also: ലാൻഡിങ്ങിനിടെ റൺവേയിൽ വിമാനത്തിന്റെ ടയറിൽ തീപിടിത്തം : വീണ്ടുമൊരു വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തിലെ ‘കഫേ ജേഡി’ൽ സൂപ്പ് കുടിച്ചിരിക്കുമ്പോഴാണ് മൃണാൾ മോശമായ അഭിപ്രായപ്രകടനം നടത്തിയത്. ഈ നല്ല ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ താൻ മാത്രമാണ് ഉള്ളത്. ആളില്ലാത്തതിൽ അത്ഭുതമില്ലെന്നും ‘തിരുവനന്തപുരത്തുകാർക്ക് ചീപ്പായ ഭക്ഷണം എത്ര വൃത്തികെട്ട സ്ഥലത്ത് നിന്നായാലും വലിയ അളവിൽ ലഭിക്കുന്നതാണല്ലോ താത്പര്യം’ എന്നും മൃണാൾ പറയുന്നു. ‘എല്ലാവരുമല്ല, പൊതുവെ’ പറഞ്ഞതാണെന്നും ഈ മനോഭാവം തിരുവനന്തപുരത്തുകാർ മാറ്റണമെന്നും ഫുഡ് വ്ലോഗർ ഉപദേശിക്കുന്നു. ഇയാൾക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്.
Post Your Comments