Latest NewsIndiaNews

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പോ​ലീ​സ് അതിക്രമം; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഡ​ല്‍​ഹി പൊലീസിനെതിരെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെയാണ് പ്രിയങ്ക ഗാന്ധിയുടെ വിമർശനം. ഈ ​സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടേ​യും ഡ​ല്‍​ഹി പോ​ലീ​സി​ന്‍റേ​യും വാ​ദം പൊ​ളി​ഞ്ഞു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ എ​ത്ര​യും വേ​ഗം ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ്യം ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ്യ​മാ​കു​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. പു​റ​ത്തു​വ​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് പോ​ലീ​സ് ലൈ​ബ്ര​റി​യി​ല്‍ ക​യ​റി വി​ദ്യാ​ര്‍​ഥി​ക​ളെ മ​ര്‍​ദി​ച്ചെ​ന്ന് വ്യ​ക്ത​മാ​യി.​

ALSO READ: 20 കാരിയെ പൊലീസുകാര്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു; യുവതി ചികിത്സയിൽ

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ ഡി​സം​ബ​ര്‍ 15ന് ​ജാ​മി​യ​യി​ലെ ലൈ​ബ്ര​റി​യി​ല്‍ ക​യ​റി വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സം​ഘം ലൈ​ബ്ര​റി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​തും വി​ദ്യാ​ര്‍​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ജാ​മി​യ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button