KeralaLatest NewsNewsSaudi ArabiaGulf

5 വർഷത്തിനു ശേഷം എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നാളെ പറന്നിറങ്ങും : ഗൾഫ് രാജ്യത്തേക്കുള്ള സർവീസിനു തുടക്കമാകും

കരിപ്പൂർ : 5 വർഷത്തിനു ശേഷം എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട്(കരിപ്പൂർ) വിമാനത്താവളത്തിൽ നാളെ പറന്നിറങ്ങും. കോഴിക്കോട് -ജിദ്ദ(സൗദി അറേബ്യ ) ജംബോ ബോയിങ് 747-400 വിമാന സർവീസിന് ഇതോടെ നാളെ തുടക്കമാകും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസം ക്രമീകരിച്ചിരിക്കുന്ന സർവീസ്, പിന്നീട് കൂടുതൽ ദിവസങ്ങളിൽ നടപ്പാക്കും. ഇന്നു രാത്രി പ്രാദേശിക സമയം 11.15നു ജിദ്ദയിൽനിന്നു പറന്നുയരുന്ന വിമാനം നാളെ രാവിലെ 7.05നു കോഴിക്കോട്(കരിപ്പൂർ) വിമാനത്താവളത്തിൽ എത്തും. ശേഷം ഈ വിമാനം വൈകിട്ട് 5.30നു കോഴിക്കോട്ടുനിന്നു പുറപ്പെട്ടു രാത്രി 9.15നു ജിദ്ദയിലെത്തുന്ന രീതിയിലാണ് ആദ്യത്തെ സർവീസ് തീരുമാനിച്ചിരിക്കുന്നത്.

air india flight
പ്രതീകാത്മക ചിത്രം

വെള്ളി രാത്രി 11.15നു ജിദ്ദയിൽനിന്നു പുറപ്പെടുന്ന വിമാനം ശനിയാഴ്ച്ച രാവിലെ 7.05നു കോഴിക്കോട്ടെത്തി, വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് രാത്രി 9.15നു ജിദ്ദയിലെത്തുന്ന രീതിയിലാണ് രണ്ടാമത്തെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ വിമാനത്തിനു കോഴിക്കോട്(കരിപ്പൂർ) രാത്രികാല സർവീസ് നടത്തുവാനുള്ള അനുമതി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് നൽകിയിട്ടില്ല. 6 മാസത്തിനു ശേഷം രാത്രി വിലക്ക് പുനഃപരിശോധിക്കും. കൊച്ചിയിൽനിന്നുള്ള 2 സർവീസുകളാണ് കോഴിക്കോട്ടേക്ക് മാറ്റിയിരിക്കുന്നത്. 423 പേർക്കു സഞ്ചരിക്കാവുന്ന വിമാനത്തിൽ 20 ടൺ ചരക്കു കയറ്റാനും സാധിക്കുന്നത് കയറ്റുമതിയും ഇറക്കുമതിയും വർദ്ധിപ്പിക്കുന്നു.

റൺവേ നവീകരണത്തിന്റെ ഭാഗമായി 2015 ഏപ്രിലിലാണു കോഴിക്കോട്(കരിപ്പൂർ) വിമാനത്താവളത്തിൽലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. സൗദി എയർലൈൻസ് 2018 ഡിസംബറിൽ മടങ്ങിയെത്തി. എമിറേറ്റ്സ് ആണ് ഇനി തിരിച്ചെത്താനുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button